തൃപ്പൂണിത്തുറ: പുതിയ അദ്ധ്യയന വർഷത്തിന് മുന്നോടിയായി തൃപ്പൂണിത്തുറ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന സ്കൂൾ വാഹനങ്ങളുടെ പരിശോധന 25ന് രാവിലെ 8 മണി മുതൽ പൂത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്ര മൈതാനത്ത് നടത്തും. വാഹനങ്ങളുടെ രേഖകൾ, ജി.പി.എസ് സർട്ടിഫിക്കറ്റ്, സ്പീഡ് ഗവേണർ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുമായി സ്കൂൾ വാഹനങ്ങൾ ഹാജരാക്കണമെന്ന് തൃപ്പൂണിത്തുറ ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.