t

ചോറ്റാനിക്കര: ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസിന്റെ സ്വപ്ന പദ്ധതിയായ കുഞ്ഞിക്കിളിക്കൊരു വീട് എന്ന സംരംഭത്തിൽ ഉൾപ്പെടുത്തി മന്ദാരത്ത് ഗീതക്കും മക്കൾക്കുമായി അന്തരിച്ച മുൻ എം.എൽ.എ പി.ടി തോമസിന്റെ സ്മരണാർത്ഥം നിർമ്മിച്ച വീടിന്റെ താക്കോൽദാനം എം.എൽ.എ രമേശ് ചെന്നിത്തല നിർവഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ അദ്ധ്യക്ഷനായി. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് സ്വാഗതം ആശംസിച്ചു. അനൂപ് ജേക്കബ് എം.എൽ.എ നിർമ്മാണ പ്രവർത്തനം നടത്തിയവരെ ആദരിക്കുകയും വീടിന് ചന്ദ്രകളഭം എന്ന് പേരിടുകയും ചെയ്‌തു. ജില്ലാ പഞ്ചായത്ത് മെമ്പർ അനിത ടീച്ചർ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ, ആർ.ഹരി, ടി.കെ. മോഹനൻ, കർണ്ണകി രാഘവൻ, മുകുന്ദൻ, പി.സി. തോമസ്, വി.ജെ. പൗലോസ്, അഡ്വ. റീസ് പുത്തൻവീടൻ, രാജു പി. നായർ എന്നിവർ സംസാരിച്ചു.

കുഞ്ഞിക്കിളിക്കൊരു വീട് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നാമത്തെ വീടിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും.