ചോറ്റാനിക്കര: തലക്കോട് ന്യൂസ്റ്റാർ ക്രിക്കറ്റ്‌ ക്ലബിന്റെ വിദ്യാർഥികൾക്കുള്ള സ്കൂൾ ബാഗ്, ബുക്കുകൾ അടങ്ങുന്ന പഠനോപകരണ കിറ്റിന്റെ വിതരണോദ്ഘാടനം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. അജി നടത്തി. വാർഡ് മെമ്പർ ദിവ്യ ബാബു, വി.കെ. ദിലീപ്. പുഷ്കല ഷണ്മുഖൻ, അപ്പുക്കുട്ടൻ, ക്ലബ്‌ ഭാരവാഹികളായ അഡ്വ. എൻ.ആർ. രാജേഷ്, സനൂജ്. വി.എസ്, വി.വി. ശ്രീജിത്ത്‌, എ.കെ. ഷിനോദ്, കാർത്തിക് എന്നിവർ പങ്കെടുത്തു.