കൊച്ചി: അഖിലകേരള ധീവര സഭ പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതി ആഭിമുഖ്യത്തിൽ മേയ് 24ന് പണ്ഡിറ്റ് കറുപ്പൻ മാസ്റ്റർ 140-ാം ജന്മദിന സമ്മേളനം എറണാകുളം ഗോശ്രീ റോഡിലെ പണ്ഡിറ്റ് കറുപ്പൻ ജന്മശതാബ്ദി സ്മാരക മന്ദിരത്തിൽ നടക്കും. രാവിലെ 10ന് അഖില കേരള ധീവര സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം കല്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ. ജി പൗലോസ് അനുസ്മരണ പ്രഭാഷണം നടത്തും. പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതി പ്രസിഡന്റ് പി.എം.സുഗതൻ അദ്ധ്യക്ഷത വഹിക്കും.