കൊച്ചി: വിദ്യാഭാരതി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷന്റെ 25-ാം വാർഷികാഘോഷം 25ന് വൈകിട്ട് 5ന് എറണാകുളം ഗോകുലം പാർക്കിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഉദ്ഘാടനം ചെയ്യും. വി.ബി ഗ്രൂപ്പ് ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റിസ് പി​.കെ. ഷംസുദ്ദീൻ, ഷിപ്പിംഗ് മന്ത്രാലയം മുൻ സെക്രട്ടറി കെ. മോഹൻദാസ്, വി.ബി ഗ്രൂപ്പ് ഫൗണ്ടർ വൈസ് ചെയർമാനും ഐ.എസ്.ആർ.ഒ ഡറക്ടറുമായിരുന്ന ഡോ. എം.എസ്.ആർ. ദേവ്, വി.ബി ഗ്രൂപ്പ് ഫൗണ്ടർ ഡയറക്ടർ പ്രൊഫ. ഡോ. കെ.സി. ശങ്കരനാരായണൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ എൻ.എ. മുഹമ്മദ് കുട്ടി, അസോസിയേറ്റ് ഡയറക്ടർമാരായ ടി.ജെ. പോൾ, എസ്. സുരേഷ് എന്നിവർ പങ്കെടുത്തു.