മട്ടാഞ്ചേരി: മട്ടാഞ്ചേരിയിലെ കൃപ തണൽ ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ ഒന്നാം വാർഷികാഘോഷം സമാപിച്ചു. സമാപനസമ്മേളനം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. കലാപരിപാടികൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാലാൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മെമന്റോ സമ്മാനിച്ചു. പ്രസിഡന്റ് ബഷീർ, സെക്രട്ടറി അഷ്റഫ്, ഗായകൻ യഹ്‌യ അസീസ്, എം.എം. സലിം, സമദ് ബാവ, വി.എസ്. ഖദീജ, കെ.എ. നൗഷാദ് എന്നിവർ പങ്കെടുത്തു.