മട്ടാഞ്ചേരി: എം.ബി. മുഹമ്മദ്‌ സഗീർ എഴുതിയ ‘നിങ്ങൾ ഒരു അത്ഭുതമാണ് ’ പുസ്തക പ്രകാശനം ജസ്റ്റിസ്‌ സുനിൽ തോമസ് നിർവഹിച്ചു. ടി.ഡി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യാസ്മിൻ ഫൗണ്ടേഷൻ ചെയർമാൻ എൻ.കെ.എം. ഷെരീഫ് അദ്ധ്യക്ഷനായി. യശോദയുടെ ലൈബ്രറിക്ക് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാലാൽ പുസ്തകം കൈമാറി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ്, ശ്യാമള എസ്. പ്രഭു, പ്രൊഫ. വി.ജെ. ആന്റണി, പ്രൊഫ. ബൈബിൻ പോൾ, ജോസ് വർക്കി, ആർ. വെങ്കിടേശ്വര പൈ, ടി. മുഹമ്മദ്‌ അഷ്‌റഫ്‌, ഷൈല സലിം എന്നിവർ പ്രസംഗിച്ചു.