mnc
എം.എൻ. ചന്ദ്രൻ അനുസ്മരണ സമ്മേളനം സുനിൽ തിരുവാല്ലൂർ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: രാഷ്ട്രീയ സാമുദായിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന എം.എൻ. ചന്ദ്രന്റെ പതിനൊന്നാം ചരമവാർഷികദിനത്തിൽ എം.എൻ. ചന്ദ്രൻ ഫൗണ്ടേഷൻ അനുസ്മരണം സംഘടിപ്പിച്ചു. കോൺഗ്രസ് നേതാവ് സുനിൽ തിരുവാല്ലൂർ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് എം.എ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കൊടുവഴങ്ങ ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി സി.കെ. മണി, പോൾസൺ ഗോപുരത്തിങ്കൽ, എം.പി. റഷീദ്, അബു, സെബാസ്റ്റ്യൻ വേവുകാട്, ടി.എം. പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.