വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്ത് 19-ാം വാർഡിൽ മെമ്പർ ലീമ ഏർപ്പെടുത്തിയ ഒരു വീട് ഒരുകുട പദ്ധതി പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക റെക്ടർ. ഫാ. ആന്റണി കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു. ഒളാട്ടുപുറത്ത് ചീക്കു ജോയിയുടെ സ്മരണയ്ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. ലീമ ജിജിൽ അദ്ധ്യക്ഷത വഹിച്ചു. എം.ജി. സാനന്ദൻ, ഷിജിൽ കണ്ണാത്തശേരി, റെസിഡന്റ്സ് അപ്പെക്‌സ് ട്രഷറർ വേണുഗോപാൽ, വി.എക്‌സ്. റോയി, വി.എസ്. സോണിരാജ്, വി.എസ്. സോളിരാജ്, സി.ആർ. സുനിൽ, സിജോഷ് ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.