വൈപ്പിൻ: കടുത്തചൂട്, മഴക്കെടുതി, രോഗങ്ങൾ എന്നിവ മാറിമാറിവന്ന് പശു, ആട്, കോഴി എന്നിവ ചത്തൊടുങ്ങുന്ന സാഹചര്യത്തിൽ ക്ഷീരകർഷകർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കർഷക കോൺഗ്രസ് വൈപ്പിൻ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കന്നുകാലികളെ മറവുചെയ്യുന്നതിന് ശ്മശാനത്തിൽ സ്ഥലം ഒരുക്കണം. കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ്ആന്റണി പുന്നത്തറ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് നരികുളം, ഫ്രാൻസിസ് അറക്കൽ, ടൈറ്റസ് പൂപ്പാടി, റോസിലി ജോസഫ്, മണി തേങ്ങാത്തറ എന്നിവർ പ്രസംഗിച്ചു.