പറവൂർ: കുഞ്ഞിത്തൈ സർവീസ് സഹകരണബാങ്കിൽ സ്കൂൾഫെയർ തുടങ്ങി. കുറഞ്ഞ നിരക്കിൽ പഠനോപകരണങ്ങൾ ലഭിക്കും. ഉദ്ഘാടനം മിൽമ ചെയർമാൻ എം.ടി. ജയൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോർജ് തച്ചിലകത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്യാംലാൽ പടന്നയിൽ, ഭരണസമിതി അംഗങ്ങളായ ടി.കെ. ബാബു, ലെനിൻ കലാധരൻ, പി.ഡി. സലീം, മെൽവിൻ റോച്ച, ഇന്ദിരാദേവി, ഗോപിനാഥൻ, ജ്യോതി രാജേഷ്, സരിത മനോജ്, സെക്രട്ടറി അനിൽ ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.