alway
ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അങ്കമാലി സി.എസ്.എ ഹാളിൽ നടന്ന താലൂക്ക് സംഗമം മുൻ.എം.എൽ.എ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ താലൂക്ക് പ്രവർത്തകസംഗമം നടന്നു. സി.എസ് എ ഓഡിറ്റോറിയത്തിൽ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ. രവിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

വി.കെ. ഷാജി, പി. തമ്പാൻ, എസ്.എ. എം കമാൽ, ടി.പി. വേലായുധൻ, കെ.കെ. സുരേഷ്, കെ.ആർ. ബാബു, കെ.എസ്. വത്സല, കെ.പി. റെജീഷ്, എ.എസ്. ജയകുമാർ, ജിനേഷ് ജനാർദ്ദനൻ, വി.കെ. അശോകൻ, കെ.എ. രാജേഷ് എന്നിവർ പ്രസംഗിച്ചു.

താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം യുവജന വായനശാല കുട്ടമശേരിക്ക് ജോൺ ഫെർണാണ്ടസ് കൈമാറി. സംസ്ഥാന നാടക മത്സരത്തിലും താലൂക്ക് വയനാമത്സരത്തിലും വിജയികളായവരെയും അനുമോദിച്ചു.