കൊച്ചി: അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ സമുദ്രജൈവവൈവിധ്യത്തെ മനസിലാക്കാൻ ഏകദിന പഠനസർവേ നടത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). സി.എം.എഫ്.ആർ.ഐയിലെ മറൈൻ ബയോഡൈവേഴ്സിറ്റി ആൻഡ് എൻവയൺമെന്റ് മാനേജ്മെന്റ് ഡിവിഷനിലെ 55 പേരടങ്ങുന്ന വിദഗ്ധരുടെ വിവിധ സംഘങ്ങളാണ് ഒരേ സമയം കാസർകോട് മുതൽ വിഴിഞ്ഞം വരെയുള്ള ഹാർബറുകളിൽ സർവേ നടത്തിയത്. സമുദ്രവിഭവങ്ങൾ ഭാവിതലമുറക്കായി സംരക്ഷിക്കുന്നതിനുള്ള സുസ്ഥിരപരിപാലന രീതികൾക്ക് ഏറെ പ്രയോജനകരമാണ് സർവേയിലെ കണ്ടെത്തലുകളെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.