അങ്കമാലി: മൂക്കന്നൂർ എടലക്കാട് സമന്വയ സാംസ്‌കാരിക സമിതിയുടെയും ഗ്രാമീണ വായനശാലയുടെയും വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും ഞായറാഴ്ച സമാപിക്കും . ഇന്ന് രാവിലെ 9.15 ന് ദ്വിദിന വിദ്യാർത്ഥി നേതൃത്വ പരിശീലന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി ഉദ്ഘാടനം ചെയ്യും . ഫാ.എബിൻ ചിറയ്ക്കൽ ക്യാമ്പിൽ സമാപന സന്ദേശം നൽകും.
നാളെ വൈകിട്ട് 6ന് പുസ്തകപരിചയ ശില്പശാല ടി.എം. വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ധന്യ ജോയി അദ്ധ്യക്ഷത വഹിക്കും. 25ന് വൈകിട്ട് 5ന് കാവ്യകേളിക ടി.പി. വേലായുധൻ ഉദ്ഘാടനം ചെയ്യും. വി.ഡി. തുളസീധരൻ അദ്ധ്യക്ഷത വഹിക്കും. ഡോ. സുരേഷ് മൂക്കന്നൂർ മുഖ്യാതിഥിയായിരിക്കും. 26ന് വൈകിട്ട് 4ന് വായനാമത്സരവും 5ന് ചിത്രരചനയും നടക്കും. 6ന് സമാപന സമ്മേളനം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് ടി.എം. യാക്കോബ് അദ്ധ്യക്ഷത വഹിക്കും. ടിനോ ഗ്രേസ് തോമസ് മുഖ്യപ്രഭാഷണം നടത്തും. ലാലി ആന്റു, കെ.എസ്. മൈക്കിൾ, സിജി ജിജു, വി.ജി. സേതു, കബെന്നി ഇക്കാൻ എന്നിവർ പ്രസംഗിക്കും. വാർഷിക പരീക്ഷകളിൽ മികവ് പ്രകടിപ്പിച്ച പ്രതിഭകളെ റോജി എം.ജോണും വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ചവരെ എസ്. മീനാക്ഷിയും ആദരിക്കും.