വെള്ളാരപ്പിള്ളി: എസ്.എൻ.ഡി.പി യോഗം തൃക്കാണിക്കാവ് ശാഖയിലെ കുടുംബയൂണിറ്റുകളുടെ വാർഷികാഘോഷം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിഅംഗം ടി.എസ്. ജയൻ പാറപ്പുറം ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് പി.വി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. അനൂപ് വൈക്കം, പി.കെ. മോഹൻദാസ്, സതീഷ് എ.എസ് എന്നിവർ പ്രസംഗിച്ചു.
വൈകിട്ട് ശാഖാ പ്രസിഡന്റ് പി.വി. ദിലീപ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി മഞ്ജു ലൈസാജ്, സജീവ് പി.എസ്, ഷാജു അമ്മുപ്പിള്ളി, സി.കെ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടത്തി.