കൊച്ചി: സ്വാതന്ത്ര്യ സമര സേനാനിയും തിരുകൊച്ചി മുൻ മുഖ്യമന്ത്രിയുമായ പനമ്പിള്ളി ഗോവിന്ദമേനോന്റെ ചരമദിനമായ ഇന്ന് സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിൽ അനുസ്മരണം സംഘടിപ്പിക്കും. രാവിലെ 10.30ന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. റാം മോഹൻ പാലിയത്ത് മുഖ്യപ്രഭാഷണം നടത്തും.