മൂവാറ്റുപുഴ: ക്ഷാമബത്ത കുടിശികയും ശമ്പളപരിഷ്കരണ ആനുകൂല്യങ്ങളും ജീവനക്കാർക്ക് ലഭ്യമാക്കണമെന്ന് ജോയിന്റ് കൗൺസിൽ മൂവാറ്റുപുഴ മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപെട്ടു. സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബിന്ദു രാജൻ ഉദ്‌ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഏൽദോസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, പ്രസിഡന്റ് അനൂപ് എം .എ, ട്രഷറർ കെ.കെ. ശ്രീജേഷ്, അബു സി.രഞ്ജി, കെ.കെ. കബീർ, വി.എം. ഷാജിമോൻ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി അനൂപ്‌കുമാർ എം.എസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗോകുൽ രാജൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി എൽദോസ് മാത്യു (പ്രസിഡന്റ്), ഗോകുൽ രാജൻ (സെക്രട്ടറി), ബേസിൽ പി. വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.