തോപ്പുംപടി: സന്തോം കോളനിക്ക് സമീപം മാലിന്യ കൂമ്പാരം ചീഞ്ഞളിഞ്ഞ് പകർച്ചവ്യാധി പടരുമെന്ന ഭീതിയിൽ സമീപവാസികൾ. കൊച്ചി കോർപ്പറേഷന്റെ അനാസ്ഥയ്‌ക്കെതിരെ കോൺഗ്രസ് തോപ്പുംപടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുത്തിയരിപ്പ് സമരം നടത്തി. മണ്ഡലം പ്രസിഡന്റ് അവറാച്ചൻ എട്ടുങ്കൽ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യൻ, ഡി.സി.സി. സെക്രട്ടറി കെ.കെ. കുഞ്ഞച്ചൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.എസ്. ജോൺ, ബ്ലോക്ക് സെക്രട്ടറിമാരായ ഐ.എ. ജോൺസൺ, ന്യൂനപക്ഷ ബ്ലോക്ക് പ്രസിഡന്റ് പ്രേം ജോസ് തുടങ്ങിയവർ പങ്കെടുത്തു.