ഫോർട്ട് കൊച്ചി: ക്രാഫ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഹോർത്തൂസ് മലബാറിക്കസ് അക്വാ പെറ്റ് ഷോയ്ക്ക് ഫോർട്ട്കൊച്ചി വെളി മൈതാനിയിൽ തുടക്കമായി. കേരള സർക്കാരിന്റെ ഡൽഹി പ്രതിനിധി കെ.വി. തോമസ്, കെ.ജെ. മാക്സി എം.എൽ.എ എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.കെ. അഷറഫ്, ഷീബാലാൽ, ഷോ ഡയറക്ടർമാരായ എൻ.യു. സജ്ന, എൻ.ഷാനവാസ്, എം.എം.എൻ. നജീബ്, ഹമാസ്.എം.എച്ച്, അഹദ് എം.എച്ച് എന്നിവർ സംസാരിച്ചു.വ്യത്യസ്ത ഇനത്തിൽപ്പെട്ട നൂറിലധികം വളർത്ത് മൃഗങ്ങളുടെയും അലങ്കാര മത്സ്യങ്ങൾ, പക്ഷികൾ എന്നിവയുടെയും അപൂർവ കാഴ്ചയാണ് പ്രദർശനത്തിലുള്ളത്. ബ്ളൂ ഗോൾഡ് മക്കാവ്, ഗ്രേ പാരറ്റ്, സെനഗൽ പാരറ്റ്, ബ്രോ ഹെഡ് പാരറ്റ്, സൺ കോണർ, ഷുഗർ ഗ്ളൈഡർ, ഇഗ്വാന, 15 ഇനം അപൂർവ അലങ്കാര കോഴികൾ, ടാറാഞ്ജുല എട്ടുകാലി എന്നിവ പ്രദർശനത്തിലുണ്ട്. അംഗ പരിമിതനായ മച്ചുവിന്റെ ചിത്രപ്രദർശനവും ശ്രദ്ധേയമാണ്. സേനോ ടു ഡ്രഗ്സ് സേ യെസ് ടു പെറ്റ്സ് എന്ന ആശയമാണ് ഷോയുടേത്. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 40 രൂപയുമാണ് പ്രവേശന ഫീസ്. പൊതുജനങ്ങൾക്ക് ഇന്ന് വൈകിട്ട് നാല് മുതലാണ് പ്രവേശനം. പ്രദർശനം ജൂൺ 2ന് അവസാനിക്കും. രാവിലെ പതിനൊന്ന് മുതൽ രാത്രി ഒമ്പതര വരെയാണ് പ്രദർശന സമയം. കൂടുതൽ വിവരങ്ങൾക്ക്: 97463 38590.