പറവൂർ: വരാപ്പുഴ, കോട്ടുവള്ളി, ഏഴിക്കര, പറവൂർ പുഴകളിലെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്ന വിധം രാസമാലിന്യങ്ങൾ ഒഴുക്കിയവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) പറവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഫാക്ടറികൾ എല്ലാവർഷവും രാസമാലിന്യങ്ങൾ പുഴയിലേക്ക് തള്ളുന്നത് പതിവാക്കിയിരിക്കുകയാണ്, പുഴയെ ആശ്രയിച്ച് മത്സ്യംപിടിച്ച് ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികളും കൂടുമത്സ്യക്കൃഷി നടത്തുന്ന കർഷകരും ഇതിലൂടെ പ്രതിസന്ധിയിലായി. ഈ വിഷയത്തിൽ സർക്കാർ ഇടപെട്ട് മത്സ്യതൊഴിലാളികൾക്കും കർഷകർക്കും സാമ്പത്തികസഹായം നൽകണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു.