1

മട്ടാഞ്ചേരി: കാശി മഠാധിപതി ശ്രീമത് സംയമീന്ദ്ര തീർത്ഥ സ്വാമികൾ ഇന്ന് കൊച്ചി തിരുമല ക്ഷേത്രം സന്ദർശിക്കും. എറണാകുളം തിരുമല ക്ഷേത്രത്തിലെ വസന്തോത്സവ വ്രതത്തിന് ശേഷം രാത്രിയാണ് സമുദായ ധർമ്മഗുരു ഗോശ്രീപുരം ക്ഷേത്രത്തിലെഴുന്നള്ളുക. ക്ഷേത്ര കവാടത്തിലെത്തുന്ന സ്വാമികളെ ആചാര്യർ പുർണ്ണ കുംഭം നൽകി സ്വീകരിക്കും. തുടർന്ന് ക്ഷേത്ര ദർശനം, ഉപകോവിൽ ദർശനം, അനുഗ്രഹഭാഷണം എന്നിവ നടക്കും. വെള്ളിയാഴ്ച ക്ഷേത്രത്തിൽ കാശിമഠ് സംസ്ഥാനം വഴിപാടായി ക്ഷേത്രത്തിൽ ബ്രഹ്മോത്സവം നടക്കും. കൂടാതെ വൃക്ഷത്തൈ വിതരണം,​ ഗരുഡോത്സവം, കണ്ണമാലി അണ്ടിക്കടവ് തിരുമല ക്ഷേത്രദർശനം എന്നിവ നടക്കും. 31ന് രാത്രി ധർമ്മഗുരു സംയമീന്ദ്ര തീർത്ഥ പള്ളിപ്പുറം കാശിമഠത്തിലേയ്ക്ക് പോകും.