കാക്കനാട്: കാക്കനാട് തെങ്ങോട് എ.പി. വർക്കി റോഡ് പരിസരത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് പരാതി. വീടുകളിലെ നി​ത്യ ഉപയോഗത്തി​ന് തന്നെ ആവശ്യമായ വോൾട്ടേജ്‌ ഇല്ലാത്ത സ്ഥി​തി​യാണ്. ഇതിനാൽ വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിക്കാതിരിക്കുകയും കേടാകുകയും ചെയ്യുന്നത് പതിവാണ്. കൂടാതെ ഫ്ലാറ്റുകളും വില്ലകളും പ്രദേശത്തു പുതിയതായി നിർമ്മിക്കുകയാണ്. അതോടെ വൈദ്യുതി ക്ഷാമം ഇതിലും രൂക്ഷമാകും. ഈ അവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നവധാര റസിഡൻഷ്യൽ അസോസിയേഷൻ തൃക്കാക്കര സെക്ഷൻ കെ.എസ്.ഇ.ബി.അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജി​നി​യർക്ക് പരാതി നൽകി.