പെരുമ്പാവൂർ: പെരുമ്പാവൂർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ബോട്ടണി (ജൂനിയർ), കൊമേഴ്‌സ് (ജൂനിയർ) എന്നീ വിഷയങ്ങളിൽ താത്ക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 28ന് രാവിലെ 11ന് സ്‌കൂളിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.

കുറുപ്പംപടി വേങ്ങൂർ മാർകൗമ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിതം, സുവോളജി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. 31നകം സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടണം.