പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ബാങ്ക് ക്യാഷ് അവാർഡും ഉപഹാരവും നൽകുന്നു.
അർഹരായവർ 25നകം ബാങ്ക് ഹെഡ് ഓഫീസിൽ അപേക്ഷ നൽകണം.
മാർക്ക്ലിസ്റ്റ്, ആധാർകാർഡ്, രക്ഷകർത്താവിന്റെ ബാങ്കിലെ തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ബാങ്കിൽ അക്കൗണ്ട് ചേരേണ്ടതുള്ളതിനാൽ വിദ്യാർത്ഥികൾ ബാങ്ക് ഹെഡ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണമെന്ന് ബാങ്ക് സെക്രട്ടറി സിമി കുര്യൻ അറിയിച്ചു.