anna
അന്ന തോമസ്

* ഇരട്ടി മധുരവുമായി റാങ്ക് തിളക്കവും

പെരുമ്പാവൂർ: വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജ് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ ഡബിൾ പ്ലസ് കരസ്ഥമാക്കിയെന്ന് മാനേജർ പി.ഡി. ബ്രിഗേഷ് അറിയിച്ചു. വിദ്യാർത്ഥി കേന്ദ്രീകൃത വൈജ്ഞാനിക പഠനസംവിധാനം, പഠന സാങ്കേതികവിദ്യാ മേന്മ, ഗവേഷണമികവ്, അടിസ്ഥാനസൗകര്യ വികസനം, മികച്ച വികസനാത്മക ഭരണസംവിധാനം, ഉപരിപഠനസാദ്ധ്യത, മികച്ച തൊഴിൽ സാദ്ധ്യതകൾ, പാഠ്യേതര വിഷയങ്ങളിലുള്ള ഊന്നൽ, അഭിപ്രായ സർവേകളിൽ ഊന്നിയുള്ള പുരോഗമന പ്രവർത്തനങ്ങൾ, പൂർവ വിദ്യാർത്ഥി രക്ഷകർതൃ പൂർവ അദ്ധ്യാപക അനദ്ധ്യാപകരുടെ സജീവ സഹകരണ മികവ് തുടങ്ങിയ ഘടകങ്ങളാണ് കോളേജിന്റെ പ്രത്യേകത.

2024ൽ നടന്ന മഹാത്മാഗാന്ധി സർവകലാശാല നടത്തിയ ഡിഗ്രി പരീക്ഷകളിൽ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ സി.എ. സൽന ഫാത്തിമ, അന്ന തോമസ്, ആൻവിൻ ഏലിയാസ് എന്നിവർ രണ്ട്, മൂന്ന്, അഞ്ച് റാങ്കുകളും, ബി.എ. ഇംഗ്ലീഷ് വിദ്യാർത്ഥികളായ ആർ. സവിതാ മേനോൻ, എൻ.എസ്. അഭിരാമി എന്നിവർ അഞ്ച്, ഒൻപത് റാങ്കുകളും കരസ്ഥമാക്കി. കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി സർവകലാശാല നടത്തിയ പരീക്ഷകളിൽ 45 റാങ്കുകളും കായിക വിഷയങ്ങളിൽ 50 മെഡലുകളും നേടിയിട്ടുണ്ട്. കായിക അടിസ്ഥാന സകര്യമായ ഇൻഡോർ സ്റ്റേഡിയം, സമഗ്ര ആരോഗ്യ മാനസിക വികസനത്തിനായുള്ള വെൽനെസ് സെന്റർ, റൂസയിൽനിന്നുമുള്ള 2കോടിരൂപ ഉപയോഗിച്ച് ആംഫി തിയേറ്റർ, പൊതു പ്രവേശനപരീക്ഷ നടത്തുന്നതിനുള്ള സെന്റർ, ശ്രീ ശങ്കര സാംസ്‌കാരിക പഠന കേന്ദ്രത്തിൽ 150 ഓളം താളിയോലകൾ അടങ്ങിയ ഗ്രന്ഥപ്പുര എന്നിവയുണ്ട്.

salna
സല്‍ന ഫാത്തിമ

പ്രിൻസിപ്പൽ ഡോ. കെ.എം. സുധാകരൻ, ഡോ. ആർ. രശ്മി, ഡോ. സി. മനുശങ്കർ, ഡോ. എ. സുചിത്ര, വിഷ്ണു നമ്പൂതിരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.