പെരുമ്പാവൂർ: സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിനു കീഴിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്ക് സുരക്ഷാ പരിശോധനയും ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസും 29ന് കുറുപ്പുംപടി സെന്റ് മേരീസ് പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. വാഹന പരിശോധന രാവിലെ 8നും ഡ്രൈവർമാർക്കുള്ള ബോധവത്കരണ ക്ലാസ് 10നും നടത്തും. സ്‌കൂൾ വാഹനങ്ങൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പരിശോധനയ്ക്ക് ഹാജരാക്കണം. സുരക്ഷാസ്റ്റിക്കറും സർട്ടിഫിക്കറ്റും ഇല്ലാതെ സർവീസ് നടത്തുന്ന സ്‌കൂൾ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പെരുമ്പാവൂർ ജോയിന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. ഫോൺ: 9446095868, 9747155301.