y
തീരദേശ മേഖലയിൽ റെയിൽവേ തുരങ്കപാതക്കുള്ള നിവേദനം മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിലിൻ്റെ നേതൃത്വത്തിൽ റെയിൽവേ പ്രോജക്ട് എൻജിനീയർക്ക് നല്കുന്നു

മരട്: എറണാകുളം - ആലപ്പുഴ തീരദേശ റെയിൽവേയുടെ പാത ഇരട്ടിപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട്

നെട്ടൂർ അമ്പലക്കടവ് കേട്ടെഴുത്ത് കടവ് റോഡിലെ റെയിൽവേ പാതയ്ക്ക് തുരങ്കപാത വേണമെന്ന ആവശ്യവുമായി നാട്ടുകാർ. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ കഴിഞ്ഞദിവസം രൂപീകരിച്ചു. ഇതേ തുടർന്ന് മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിലിന്റെ നേതൃത്വത്തിൽ ഈ വിഷയം ചൂണ്ടിക്കാട്ടി റെയിൽവേ പ്രോജക്ട് എൻജിനി​യർക്ക് നിവേദനം നൽകി. ആക്ഷൻ കൗൺസിൽ ചെയർമാൻ ബോബൻ നെടുംപറമ്പിൽ കൺവീനർ ജയരാജ്, നഗരസഭ കൗൺസിലർ ജയ ജോസഫ്, ഇ.പി.ബിന്ദു, ആക്ഷൻ കൗൺസിൽ അംഗം ചെറിയാൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു