കൊച്ചി: വെണ്ണല ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും പഠനോപകരണ വിതരണവും മേയ് 31 വെള്ളിയാഴ്ച നടക്കും. രാവിലെ ശാഖാ പ്രസിഡന്റ് എ.എം. സുരേന്ദ്രൻ പതാക ഉയർത്തും. പ്രതിഷ്ഠാദിന മഹോത്സവ ചടങ്ങുകൾക്ക് പറവൂർ രാകേഷ് തന്ത്രി, എൻ. ജയകുമാർ സാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് 12.30ന് പ്രസാദ ഊട്ട് നടക്കും. തുടർന്ന് പഠനോപകരണ വിതരണം. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം കലാപരിപാടികൾ നടക്കും.