dayabai
​​​​​​​ആലുവ യു.സി കോളേജ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി വിഭാഗത്തിൽ ആദരവ് ഏറ്റുവാങ്ങിയവർ പരിസ്ഥിതി പ്രവർത്തക ദയാബായിക്കൊപ്പം

ആലുവ: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പൂർവവിദ്യാർത്ഥികളെ യു.സി കോളേജ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. ശാസ്ത്രസാങ്കേതിക വിഭാഗത്തിൽ എസ്. അനന്തനാരായണൻ, ഡോ.പി. സോമൻ, ഡോ. കുരുവിള ജേക്കബ്, ഡോ.സി.പി. രഘുനാഥൻ നായർ, ഡോ.എൻ. അനിൽ, ഡോ. ജേക്കബ് പൗലോസ് തേനുങ്കൽ, ഡോ.എം.ജി. ശാരംഗധരൻ, ഡോ. ശോശാമ്മ ഐപ്പ്, ഡോ. മാത്യു സാമുവൽ കളരിക്കൽ, ഡോ.സി.എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർക്കായിരുന്നു പുരസ്‌കാരം. മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി മുഖ്യാതിഥിയായിരുന്നു.
പരിസ്ഥിതി വിഭാഗത്തിൽ പി.എൻ. ഉണ്ണിക്കൃഷ്ണൻ, ജെയ്‌സൺ പാനികുളങ്ങര, ഡോ. സിറിയക് ജോർജ്, മായ ശശിധരൻ, ഐ.ബി. മനോജ്കുമാർ, പ്രമോദ് കൃഷ്ണൻ, ജി. മുരുകേശൻ, കെ.എൽ. അമൽകൃഷ്ണ, ആർ.വി.ജി മേനോൻ, ഡോ. മൻസൂർ ഹസൻ എന്നിവർക്കാണ് പുരസ്‌കാരം. പരിസ്ഥിതി പ്രവർത്തക ദയാബായി മുഖ്യാതിഥിയായി.
സാഹിത്യവിഭാഗത്തിൽ ആനന്ദ്, സേതു, ടി.ഡി. രാമകൃഷ്ണൻ, വേണു വി. ദേശം, വത്സലൻ വാതുശേരി, സുനിൽ ജോസ്, പറവൂർ രാജഗോപാൽ, തസ്മിൻ ഷിഹാബ്, ഡി. സന്തോഷ്, അന്തരിച്ച എൻ.കെ. ദേശം എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. പ്രൊഫ. എം.കെ. സാനു മുഖ്യാതിഥിയായി.
മാദ്ധ്യമ വിഭാഗത്തിൽ എസ്. കൃഷ്ണൻകുട്ടി, കെ.എൻ. ഷാജി, എൻ.എം. പിയേഴ്‌സൺ, എ. ജയശങ്കർ, ജീമോൻ ജേക്കബ്, കെ.എ. ജോണി, ജി. അജയ്‌കുമാർ, ജോസ് ഗ്രേസ്, ജെ. ബിന്ദുരാജ്, സീന ടോണി ജോസ് എന്നിവരാണ് പുരസ്‌കാരം നേടിയത്. ജോണി ലൂക്കോസ് മുഖ്യാതിഥിയായി.
പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ റവ. തോമസ് ജോൺ, ബർസാർ ഡോ. സിബു മോടയിൽ, ഡോ. വിധു നാരായൺ, അജയകുമാർ, ഡോ. സജു മാത്യു, ഡോ. അലക്‌സ് മാത്യു, പി.സി. അജിത്കുമാർ, ഡോ.എം. അനിൽകുമാർ, ഡോ. സിമി പുഷ്പൻ, ഡോ. മിനി ആലീസ്, ഡോ. അനുമോൾ ജോസ്, ഡോ. രാജൻ വർഗീസ്, ആർ. സജി എന്നിവർ സംസാരിച്ചു.