ആലുവ: മഴ ആരംഭിച്ചതോടെ പെരുമ്പാവൂർ ദേശസാത്കൃത റോഡിലെ ജനങ്ങളുടെ ദുരിതം തുടരുന്നു. ജലജീവൻമിഷൻ പദ്ധതിയുടെ ഭാഗമായി റോഡിന്റെ ഇരുവശവുമെടുത്ത കുഴികളാണ് ദുരിതമാകുന്നത്. പൈപ്പിടൽ പൂർത്തിയാക്കി കുഴികൾ മണ്ണിട്ട് മൂടിയെങ്കിലും കനത്ത മഴ ആരംഭിച്ചതോടെ ഈ ഭാഗങ്ങളെല്ലാം താഴുകയാണ്.
തടിയുമായി വന്ന പിക് അപ് വാഹനം ഇന്നലെ രാവിലെ ഏഴരയോടെ കുട്ടമശേരി ഗവ. സ്‌കൂളിന് സമീപം ചെളിയിൽ പുതഞ്ഞുമറിഞ്ഞു. ഗതാഗതവും സ്തംഭിച്ചു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ തടിമാറ്റി വാഹനം റോഡരികിലേക്ക് നീക്കിയ ശേഷമാണ് ഗതാഗതം പൂർണതോതിലായത്. നാല് ദിവസം മുമ്പ് അരിച്ചാക്കുമായി പോയ ലോറിയും തോട്ടുമുഖത്ത് കുഴിയിൽ പുതഞ്ഞിരുന്നു.
മഴ തുടങ്ങിയതാണ് റോഡിന്റെ പണി അവതാളത്തിലാകാൻ കാരണം. കുട്ടമശേരി മുതൽ ആലുവവരെ ദുരിതയാത്രയാണ്.