കൊച്ചി: നോർവേ അംബാസഡർ മേ-എലിൻ സ്റ്റീനർ കുഫോസ് സന്ദർശിച്ചു. നൂതന മത്സ്യബന്ധന രീതികളിൽ പരിശീലനം നൽകി. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് നോർവേ പിന്തുണ നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. വൈസ് ചാൻസലർ ഡോ. ടി. പ്രദീപ് കുമാർ, ഇൻഡോ-നോർവേ അക്കാഡമിക് സഹകരണത്തിന്റെ രജിസ്ട്രാറും നോഡൽ ഓഫീസറുമായ ഡോ. ദിനേശ് കൈപ്പിള്ളി, ഡയറക്ടർ ഒഫ് എക്സ്റ്റൻഷൻ ഡോ. ഡെയ്‌സി സി. കാപ്പൻ, ഡോ. എസ്. സുരേഷ് കുമാർ, ഡോ. എം.കെ.സജീവൻ, ഡോ. ഇ.എം. അഫ്സൽ, ഡോ. സുഭാഷ് ചന്ദ്രൻ, ഡോ. അനു ഗോപിനാഥ് എന്നിവർ സംസാരിച്ചു.