വൈപ്പിൻ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എടവനക്കാട് അണിയൽ മർച്ചന്റ്‌സ് അസോസിയേഷൻ വാർഷികം വ്യാപാരഭവൻ ഹാളിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. ജോണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.എ. മാത്തൻ അദ്ധ്യക്ഷത വഹിച്ചു.
അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് വിതരണം ജില്ലാ വൈസ് പ്രസിഡന്റ് ഡിലീറ്റ് പോൾ നിർവഹിച്ചു. ജില്ലാ സെക്രട്ടറി പോൾ ജെ. മാമ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.എ. ജോസഫ്, നിയോജകമണ്ഡലം സെക്രട്ടറി വി.കെ. ജോയി, യൂണിറ്റ് സെക്രട്ടറി പി.കെ. ജയപ്രസാദ്, പി.എം. രാജേഷ്, സുനിത സോമസുന്ദരം, കെ.എക്‌സ്. പോൾ, എ.കെ. പ്രദീപ്, വാഹിദ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി എ.എ. മാത്തൻ (പ്രസിഡന്റ്), പി.കെ. ജയപ്രസാദ് (ജനറൽ സെക്രട്ടറി) പി.എം. രാജേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.