കൊച്ചി: എറണാകുളം ഗവൺമെന്റ് നഴ്‌സിംഗ് സ്‌കൂളിന്റെ ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ 'ശതസ്മൃതിയുടെ നാൾവഴികളിലൂടെ ' എഡ്യുക്കേഷണൽ പ്രോഗ്രാം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ പ്രസിഡന്റ് ഡോ.ടി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. കേരള നേഴ്‌സസ് ആൻഡ് മിഡൈ വൈവ്‌സ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ.ഡോ. സോനാ.പി.എസ് അദ്ധ്യക്ഷയായി. എറണാകുളം ഗവ. നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പൽ ഗീത.പി.സി റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ.റോയ്.കെ. ജോർജ്, വരാപ്പുഴ അതിരൂപത വികാരി ജനറൽ റവ. മോൻസിഞ്ഞൂർ മാത്യു എല്ലഞ്ഞിമറ്റം, ഡെപ്യൂട്ടി ഡയറക്ടർ ഒഫ് നഴ്‌സിംഗ് സർവീസ് ഉഷാ രാജഗോപാൽ, പ്രൊഫ.ഡോ.സിസ്റ്റർ. ലില്ലി ജോസഫ്, തുടങ്ങി നഴ്‌സിംഗ് മേഖലയിലെ പ്രമുഖരും വിവിധ നഴ്‌സിംഗ് സ്‌കൂളുകളിൽ നിന്നും കോളേജുകളിൽനിന്നും ഉള്ള അദ്ധ്യാപകരും പ്രിൻസിപ്പൽമാരും പങ്കെടുത്തു.