കിഴക്കമ്പലം: കനത്ത വേനൽമഴയിൽ കിഴക്കമ്പലം ജംഗ്ഷൻ മുങ്ങി. വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. പല വാഹനങ്ങളും വെള്ളംകയറി റോഡിൽ കുടുങ്ങി. കടകളിലും വെള്ളംകയറി. തുണിക്കടകൾ ഉൾപ്പെടെയുള്ള കടകളിൽ വെള്ളം കയറിയ. അശാസ്ത്രീയമായ നിർമാണമാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് റോഡിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം ജംഗ്ഷനിലേക്ക് വന്നുചേരുകയാണ്. ഇവിടെ നിർമ്മിച്ച കാനയിലൂടെ വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഏർപ്പെടുത്താത്തതും കാനയുടെ അശാസ്ത്രീയമായ നിർമ്മാണവുമാണ് കാരണം. വ്യാപാരികളും ജനങ്ങളും നിർമ്മാണസമയത്ത് പരാതി അറിയിച്ചിരുന്നെങ്കിലും പരിഹരിക്കാൻ അധികൃതർ തയ്യാറായില്ല. കച്ചവടക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിനും വെള്ളക്കെട്ടൊഴിവാക്കുന്നതിതും അടിയന്തര നടപടിവേണമെന്ന് പ്രസിഡന്റ് സോണി ആന്റണി ആവശ്യപ്പെട്ടു