corporation
നഗരസഭ ആസ്ഥാന മന്ദിരത്തിന്റെ ബേസ്മെന്റ് ഫ്ലോറിൽ ഉപ്പുവെള്ളം കയറിയ സ്ഥിതിയിൽ

കൊച്ചി: നഗരസഭ ആസ്ഥാന മന്ദിരത്തിന് 30 കോടി രൂപ വായ്പയെടുത്ത് പണി തീർക്കാൻ ശ്രമിക്കുമ്പോൾ പൂർണമായും പണിതീർത്ത ബേസ്‌മെന്റ് ഫ്‌ളോറിൽ ഉപ്പുവെള്ളം കയറുന്നത് ഗുരുതര പ്രശ്നമാണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും പാ‌ർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും പറഞ്ഞു. വേനൽ കാലത്ത് പോലും ആറടിയോളം ഉപ്പുവെള്ളം ബേസ്മെന്റ് ഫ്‌ളോറിൽ കയറിയിട്ടുണ്ട്. ഇത്രയും ഗൗരവമുള്ള പ്രശ്‌നമുള്ളപ്പോഴാണ് ഒന്നരലക്ഷം സ്‌ക്വയർഫീറ്റ് ടൈൽ വർക്കുകൾ പൂർത്തീകരിച്ചത്. ഉപ്പ് വെള്ളം കയറുന്നത് അടിയന്തരമായി പരിഹരിച്ച ശേഷം മാത്രം മറ്റു പ്രവർത്തികൾക്ക് പണം മുടക്കാവൂ. ഇക്കാര്യം വിദഗ്ദ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.