photo
വൈപ്പിനിൽ പുഷ്പകൃഷി പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടേയും കൃഷിവകുപ്പ് ആത്മ പദ്ധതിയുടേയും ഭാഗമായി കർഷകർക്ക് പുഷ്പകൃഷി പരിശീലന പരിപാടി തുടങ്ങി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഷെറോൺ ഫെർണാണ്ടസ് ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, സുബോധ ഷാജി, ഇ.കെ. ജയൻ തുടങ്ങിയവർ പങ്കെടുത്തു.