കൊച്ചി: അമ്പലമേട് അമൃതകുടീരം കോളനിയിലെ പണി പൂർത്തിയാക്കാൻ കഴിയാതിരുന്ന എട്ടു വീടുകൾ കൂടി റോട്ടറി തൃപ്പൂണിത്തുറ റോയലിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകി. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ പാർപ്പിടം പദ്ധതിയിൽ ഉൾപ്പെടുത്തി ദീപ കൺസ്ട്രക്ഷനുമായി ചേർന്നാണ് വീടുകൾ പണിതു നൽകിയത്. റോട്ടറി തൃപ്പൂണിത്തുറ റോയൽ ഈ വർഷം പണിയുന്ന ഇരുപതിൽ പതിനേഴെണ്ണം പൂർത്തിയായി. ഇപ്പോൾ പൂർത്തിയാക്കിയ എട്ട് വീടുകളുടെ താക്കോൽ ദാനം റൊട്ടറി അസിസ്റ്റന്റ് ഗവർണർ റോഷ്ന ഫിറോസ്, ജി.ജി.ആർ വിനോദ് മേനോൻ, ക്ലബ് ചാർട്ടർ പ്രസിഡന്റ് വർഗീസ് കളരിക്കൽ എന്നിവർ ചേർന്ന് നിർവഹിച്ചു. റൊട്ടറി തൃപ്പൂണിത്തുറ റോയൽ പ്രസിഡന്റ് അഡ്വ. രാമകൃഷ്ണൻ പോറ്റി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സന്തോഷ്, ഫസ്റ്റ് ലേഡി ധന്യ, പുത്തൻകുരിശ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാർ എന്നിവർ പങ്കെടുത്തു.