മൂവാറ്റുപുഴ: പായിപ്ര പേഴയ്ക്കാപ്പിള്ളിയിൽ കനിവ് പാർപ്പിട പദ്ധതിയുടെ ശിലാസ്ഥാപനം എ.പി. വർക്കി മിഷൻ ഹോസ്പിറ്റൽ ചെയർമാൻ പി.ആർ. മുരളീധരനും സബൈൻ ഹോസ്പിറ്റൽ എം.ഡി ഡോ. സബൈനും സംയുക്തമായി നിർവഹിച്ചു. പായിപ്ര കവലയിലുള്ള ഷമീറിനാണ് ഭവനം നിർമ്മിച്ചുകൊടുക്കുന്നത് . കനിവ് നിർമ്മാണകമ്മിറ്റി ചെയർമാൻ വി.എച്ച്. ഷെഫീക്ക്, കൺവീനർ കെ.എൻ. നാസർ, കെ.എൻ. ജയപ്രകാശ്, വി.ആർ. ശാലിനി, ആർ. സുകുമാരൻ, എം.എം. ഫൈസൽ, എ. അജാസ് തുടങ്ങിയവർ പങ്കെടുത്തു.