photo

വൈപ്പിൻ: വൈപ്പിൻ ബ്ലോക്കിലെ ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം ഗ്രാമ പഞ്ചായത്തുകൾക്ക് വേണ്ടി തയ്യാറാക്കിയ ജല ബജറ്റ് ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ നായരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദിന് നൽകി പ്രകാശനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ സുബോധ ഷാജി അദ്ധ്യക്ഷയായി. നവകേരള കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ എസ്. രഞ്ജിനി ബജറ്റ് അവതരിപ്പിച്ചു. പി.ജി. മനോഹരൻ, ഇ.കെ. ജയൻ, ജിജി വിൻസന്റ്, അഗസ്റ്റിൻ മണ്ടോത്ത് എന്നിവർ സംസാരിച്ചു.