മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം കായനാട് ശാഖയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കുടുംബസംഗമവും വിദ്യാഭ്യാസഅവാർഡ് ദാനവും 29ന് രാവിലെ 9.30ന് ശാഖാ മന്ദിരത്തിൽ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ വിദ്യാഭ്യാസഅവാർഡ് വിതരണം ചെയ്യും. ശാഖാ പ്രസിഡന്റ് എം.ആർ. ബിനേഷ് അദ്ധ്യക്ഷത വഹിക്കും.കോട്ടയം ബിബിൻഷാൻ മുഖ്യപ്രഭാഷണം നടത്തും.
യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ.തമ്പാൻ, യൂണിയൻ കമ്മിറ്റി അംഗം ജയസിംഗ് ടി.കെ, വനിതാസംഘം പ്രസിഡന്റ് ലിജി ജിജി, യൂത്ത്മൂവ‌്മെന്റ് പ്രസിഡന്റ് അജുകുമാർ ടി.കെ, വനിതസംഘം സെക്രട്ടറി നിഷ സനൽ, വൈസ് പ്രസിഡന്റ് റജിമോൾ ശശിധരൻ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി ദീപ പ്രസാദ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.എൻ. സുരേഷ് നന്ദിയും പറയും. തുടർന്ന് അന്നദാനം.