കൊച്ചി: പ്രകൃതി സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന് പ്രതീകാത്മക യാത്രാമൊഴി നൽകി. 1998 മുതൽ 2024 വരെ 26 കൊല്ലമായി പെരിയാറിൽ ചെറുതും വലുതുമായ മത്സ്യക്കുരുതി നടന്നിട്ടും പി.സി.ബി അധികൃതർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പി.സി.ബി ഓഫീസിനു മുമ്പിൽ പ്രതീകാത്മകമായി സംസ്കാര ചടങ്ങുകൾ നടത്തിയത്. പ്രകൃതി സംരക്ഷണവേദി സംസ്ഥാന സമതി അംഗം ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സമിതി അംഗം പി.ജി. മനോജ് കുമാർ, ഏലൂർ പ്രഖണ്ഡ് കാര്യദർശി കെ.കെ. ഷാജി, കെ.സി. രൺജു എ. അനിൽകുമാർ,പി.ടി. ഷാജി, ശിവദാസ് കോട്ടയിൽ എന്നിവർ അനുശോചിച്ചു.