കോലഞ്ചേരി: കുമ്മനോട് എൻ.എസ്.എസ് കരയോഗത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസുമായി സഹകരിച്ച് 26ന് രാവിലെ 9മുതൽ ഒന്നുവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. ശ്രീശൈലം മണ്ഡപത്തിൽ നടക്കുന്ന ക്യാമ്പ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. ശ്രീശകുമാർ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് കെ.എൻ. സുരേഷ്‌കുമാർ അദ്ധ്യക്ഷനാകും. സെക്രട്ടറി എം.ജി. മനോജ്കുമാർ, അമൃത ആശുപത്രി അഡ്മിനിസ്ട്രേറ്റർ എം.ഡി. ജയൻ, കെ.വി. മണിയപ്പൻ, സി.എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും. ജനറൽ സർജറി, നേത്ര, ദന്തരോഗ വിഭാഗങ്ങുടെ സേവനം ലഭിക്കും. ഫോൺ: 9846381745.