കോതമംഗലം: ടി.വി. ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല കായികപരിശീലനം സമാപിച്ചു. സമാപന സമ്മേളനം എൽദോ മാർ ബസേലിയോസ് കോളേജ് ചെയർമാൻ പ്രൊഫ. ബേബി എം. വർഗീസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബേസിൽ എം. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോർജ് ചേരിയേക്കുടി, ഹെഡ്മാസ്റ്റർ ബിജു വർഗീസ്, രഞ്ജി ജേക്കബ്, എൽസൺ മത്തായി, എൽദോസ് കുര്യാക്കോസ്, ഡിനി സി.എം, അലൻസാബു തുടങ്ങിയവർ സംസാരിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ അനുമോദിച്ചു.