പറവൂർ: മാഞ്ഞാലി എസ്.എൻ ജിസ്റ്റ് കോളേജിൽ ആരംഭിച്ച കൗൺസലിംഗ് സെന്റർ ഗുരുദേവ ട്രസ്റ്റ് ചെയർമാൻ വി.പി. ആശ്പ്രസാദ് ഉദ്ഘാടനം ചെയ്തു. ട്രഷറർ മാർഷൽ ടിറ്റോ, പ്രിൻസിപ്പൽ, ‌ഡോ. സജിനി തോമസ് മത്തായി തുടങ്ങിയവർ പങ്കെടുത്തു. വിവിധ സർവകലാശാലകളിൽ പ്രവേശനം ലഭിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ, ഡ്രിഗ്രി കോഴ്സുകളിൽ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ തുടങ്ങിയവയ്ക്ക് കൗൺസലിംഗ് സെന്ററിൽ സൗജന്യസേവനം ലഭിക്കും.