അങ്കമാലി: വിൻസെൻഷ്യൻ സർവീസ് സൊസൈറ്റി സെന്റർ ഫോർ റൂറൽ ഡെവലപ്മെന്റ് ദുരന്തനിവാരണ ബോധവത്കരണക്ലാസും നദീസംരക്ഷണ സെമിനാറും സംഘടിപ്പിച്ചു. ഫാ. ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. ഡിബിൻ പെരിഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. തോമസ് മാളിയേക്കൽ പ്രഭാഷണം നടത്തി. കെ.എച്ച് ശ്രീറാം, എ. പ്രയാഗ് എന്നിവർ ദുരന്തനിവാരണ ബോധവത്ക്കരണ ക്ലാസ് നയിച്ചു. കെ.എൻ. ആനന്ദകുമാർ നയിക്കുന്ന നദിയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നദീസംരക്ഷണ സെമിനാർ ഫാ. ഡിബിൻ പേരിഞ്ചേരി നയിച്ചു. ജോബ് ആന്റണി, അഖിൽമോൻ, നൈജിൽ ജോർജ്, സന്ധ്യ അബ്രാഹാം, കാരലീൻ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.