മൂവാറ്റുപുഴ: മഴക്കാല രോഗങ്ങളുടെ കാരണങ്ങൾ, പ്രതിവിധികൾ പ്രതിരോധമാർഗങ്ങൾ എന്നിവയെ സംബന്ധിച്ച് പ്രകൃതിജീവന സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സെമിനാർ 26ന് ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തിൽ നടത്തും. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൾസലാം ഉദ്ഘാടനം ചെയ്യും. ഡോ.പി. നീലകണ്ഠൻ നായർ , പോൾ വർഗീസ്, ജോസ് വടക്കേൽ എന്നിവർ ക്ലാസെടുക്കും.