മൂവാറ്റുപുഴ: വെള്ളൂർകുന്നം മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി ശ്രീകോവിലിന്റെ ഷഡാധാര പ്രതിഷ്ഠ ഇന്ന് രാവിലെ 9ന് ക്ഷേത്രം തന്ത്രി തരണനല്ലൂർ രാമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തും. ഷഡാധാര പ്രതിഷ്ഠയുടെ നിധികുഭത്തിൽ ഭക്തജനങ്ങൾക്ക് ദ്രവ്യം സമർപ്പിക്കാമെന്ന് ദേവസ്വം പ്രസിഡന്റ് ബി.ബി. കിഷോർ, സെക്രട്ടറി എൻ. രമേശ് എന്നിവർ അറിയിച്ചു.