മരട്: കനത്ത മഴയും വെള്ളക്കെട്ടും ദുരിതമായതോടെ നഗരസഭ അടിയന്തര യോഗം ചേർന്നു. പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കാനായി കുണ്ടന്നൂർ ഇ.കെ. നായനാർ ഹാൾ, മായാങ്കായിൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കുവാൻ തീരുമാനിച്ചു. രാത്രികാലങ്ങളിൽ ആരോഗ്യ വിഭാഗത്തിൽ കൂടുതൽ ജോലിക്കാരെ നൈറ്റ് ഡ്യൂട്ടിക്ക് ഏർപ്പെടുത്തി 24 മണിക്കൂർ ഹെല്പ് ഡെസ്ക് ആരംഭിക്കുവാനും തീരുമാനിച്ചു.
നഗരസഭ ചെയർമാൻ ആൻ്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷനായി. അഡ്വ. രശ്മി സനിൽ, റിനി തോമസ്, റിയാസ് കെ. മുഹമ്മദ്, ബേബി പോൾ, ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ്, സെക്രട്ടറി ഇ.നാസ്സിം, പ്രേംചന്ദ്, എ.ജേക്കബ്‌സൺ, മുനിസിപ്പൽ എൻജിനിയർ എം.കെ. ബിജു തുടങ്ങിയവർ സംബന്ധിച്ചു. ഹെല്പ്‌ലൈൻ നമ്പർ : 0484-2706544, 9188955191