ആലുവ: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് മുതൽ 30വരെ തീയതികളിൽ കടുങ്ങല്ലൂർ, കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുമെന്ന് മുപ്പത്തടം വാട്ടർ അതോറിട്ടി അസി. എൻജിനിയർ അറിയിച്ചു.
മുപ്പത്തടം ജലശുദ്ധീകരണശാലയിലേക്ക് വെള്ളം പമ്പുചെയ്യുന്ന എലൂക്കര റോവാട്ടർ പമ്പ്ഹൗസിലെ 100 എച്ച്.പി മോട്ടോർ തകരാറിലായതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.