chess

കൊച്ചി: ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ കായിക വിദ്യാഭ്യാസ വകുപ്പും കുസാറ്റ് ചെസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന 33-ാമത് കുസാറ്റ് രാജ്യാന്തര ചെസ് മത്സരം 27 മുതൽ. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക. 500 മത്സരാർത്ഥികൾ പങ്കെടുക്കും. ഗ്രാന്റ് മാസ്റ്റർമാരായ പി. ഹരികൃഷ്ണ, ആർ.ആർ. ലക്ഷ്മണൻ, ദീപൻ ചക്രവർത്തി, എം.ആർ. വെങ്കടേഷ്, എസ്.എൽ. നാരായൺ, നിഹാൽ സരിൻ, ഇനിയൻ പി, ഭൂപേഷ് ആനന്ദ് തുടങ്ങിയ പ്രമുഖർ ഈ ചെസ് ടൂർണമെന്റിന്റെ ഭാഗമായിരുന്നു. അഖിലേന്ത്യ ചെസ് ഫെഡറേഷനിൽ രജിസ്റ്റർ ചെയ്ത കളിക്കാർക്കാണ് മത്സരിക്കാൻ അവസരം. വിവരങ്ങൾക്ക്: www.chessmii.com . രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മേയ് 24. ഫോൺ: 9447396758, 9446969126